കല്ലാർ പുഴയിൽ ഒഴുക്കിൽപെട്ട വീട്ടമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. ചക്കക്കാനം ചിറകരയിൽ മോളി(58) യാണ് ഒഴുക്കിൽപെട്ടത്. തിങ്കളാഴ്ച മൂന്ന് മണിക്കായാരുന്നു അപകടം. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് മോളിയെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.