ഇന്നലെ വയനാട് മീനങ്ങാടി ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഏച്ചോം കൈപ്പാട്ടുകുന്ന് കിഴക്കെ പുരയ്ക്കൽ അഭിജിത്ത് (20) ആണ് മരിച്ചത്. ഇന്നലെ അപകടസമയത്ത് പന്നിമുണ്ട തച്ചമ്പത്ത് ശിവരാഗ് (20) മരിച്ചിരുന്നു.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ കൃഷ്ണഗിരിക്ക് സമീപമാണ് അപകടമുണ്ടായത്. ബൈക്കും സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഏച്ചോം സ്വദേശി അലൻ, മൈലമ്പാടി സ്വദേശി ബിജു എന്നിവർ ചികിത്സയിലാണ്.

