മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടിയുതിര്‍ന്നു. സുരക്ഷാ ചുമതലയുള്ള പോലീസുകാരന്റെ കൈയിലിരുന്ന തോക്കില്‍ നിന്നാണ് വെടിയുതിര്‍ന്നത്.
ഇന്ന് രാവിലെ ഒമ്പതരയോടെ മുഖ്യമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. തോക്ക് വൃത്തിയാക്കുന്നതിനിടെ സംഭവിച്ചെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
English Summery: Accidental Gun Firing At Cliff House
You may also like this video