രാസ ലഹരിയായ എംഡിഎംഎ വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി കൈവശം സൂക്ഷിച്ചതിന് പാമ്പാടിയിൽ നിന്ന് സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെയും കോട്ടയം വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരാളെയും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. രണ്ട് കേസുകളിൽ നിന്നും കൂടി ആകെ 76.64 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.19ന് പകൽ 2.30 മണിയോട് മീനടം പുത്തൻപുര ഭാഗത്ത് മഠത്തിൽ വീടിന്റെ ഉള്ളിൽ അലമാരയിൽ വില്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 68.98 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാമ്പാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്ത. വാകത്താനം ഇരവ് ചിറ വെള്ളത്തടത്തിൽ വീട്ടിൽ അമൽദേവ് (37), ആലപ്പുഴ കഞ്ഞിക്കുഴി മൈ തറ പുകവലപ്പുരക്കൽ വീട്ടിൽ രാഹുൽരാജ് (33), വാകത്താനം ഇരവ് ചിറ വെള്ളത്തടത്തിൽ വീട്ടിൽ ശരണ്യ രാജൻ (35) എന്നിവരെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോട്ടയം വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ 20ന് തീയതി പുലർച്ചെ രണ്ടു മണിയോടെ കോട്ടയം ടിബി റോഡ് ഭാഗത്തുള്ള ലോഡ്ജിലെ മുറിയിൽ നിന്നും 7.66 ഗ്രാംഎംഡിഎംഎ യുമായി ഇടുക്കി പാറത്തോട് ചേറ്റുപാറ തൊടുകയിൽ വീട്ടിൽ അൻവർഷായെയാണ് (29) അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പത്തനംതിട്ട പമ്പ പോലീസ് സ്റ്റേഷനിലും കൊല്ലം ജില്ലാ കരുനാഗപ്പള്ളി സ്റ്റേഷനിലും സമാനമായ കേസുകൾ നിലവിലുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

