Site iconSite icon Janayugom Online

കല്ലമ്പലം കേസിലെ പ്രതി സഞ്ജുവിൽ നിന്നും എംഡിഎംഎ വാങ്ങി; യുവനടൻമാരെ ചോദ്യം ചെയ്യാൻ പൊലീസ്

തിരുവനന്തപുരം കല്ലമ്പലത്ത് സഞ്ജുവിൽ നിന്നും എംഡിഎംഎ വാങ്ങിയ യുവനടൻമാരെ ചോദ്യം ചെയ്യാൻ പൊലീസ്. മുഖ്യപ്രതി സഞ്ജുവിന്റെ ഫോൺ ശാസ്ത്രീയ പരിശോധന നടത്തിയതിലൂടെയാണ് സിനിമ മേഖലയിലേതടക്കമുള്ള ലഹരി ഇടപാടുകളെ സംബന്ധിച്ചുള്ള സൂചനകൾ പൊലീസിനു ലഭിച്ചത്. കൊച്ചി കേന്ദ്രീകരിച്ച് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണവും നടത്തിയിരുന്നു.

ഒമാൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. എയർപോർട്ടിലടക്കം തെളിവെടുപ്പ് നടത്തിയിരുന്നു. കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. ജൂലൈ പത്തിനാണ് തിരുവനന്തപുരം കല്ലമ്പലത്ത് വെച്ച് പൊലീസ് വൻ ലഹരിവേട്ട നടത്തിയത്. നാല് കോടി രൂപ വിലവരുന്ന, ഒന്നേകാൽ കിലോ എംഡിഎംഎയുമായാണ് ‘ഡോൺ’ സഞ്ജു അടക്കമുള്ളവരെ പൊലീസ് പിടികൂടിയത്. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളിൽ കറുത്ത കവറിലാക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താൻ ശ്രമം നടന്നത്.

Exit mobile version