Site iconSite icon Janayugom Online

ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ള പ്രതികൾ കോടതിയിലേക്ക്;നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ

നടിയെ ആക്രമിച്ച കേസിൽ വിധി പറയുന്നതിന് മുൻപായി നടൻ ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ള പ്രതികൾ കോടതിയിലേക്ക്. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറയുന്നത്. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. വിധി പ്രഖ്യാപിക്കുന്ന ജഡ്ജി ഹണി എം വര്‍ഗീസ് കോടതിയിലെത്തി. കേസിലെ എട്ടാം പ്രതിയായ ദിലീപ് തന്റെ അഭിഭാഷകനായ അഡ്വ. രാമൻപിള്ളയുടെ ഓഫീസിലെത്തിയ ശേഷമാണ് കോടതിയിലെത്തിയത്. പൾസർ സുനി, മാർട്ടിൻ ആൻറണി, ബി. മണികണ്ഠൻ, വി പി വിജീഷ്, വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, നടൻ ദിലീപ്, മേസ്തിരി സനിൽ, ശരത് ജി നായർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ. 

Exit mobile version