Site iconSite icon Janayugom Online

ഉപഭോക്താക്കളെ സംരക്ഷിക്കാൻ നടപടി; തട്ടിപ്പിന് ശ്രമിച്ച അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്

കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ കേന്ദ്ര സർക്കാർ സഹകരണ സ്ഥാപനമായ ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ എറണാകുളം മേനക ബ്രാഞ്ചിൽ ഉപഭോക്താക്കളെ വഞ്ചിച്ച അസിസ്റ്റന്റ് മാനേജരും തൃശ്ശൂർ സ്വദേശിയുമായ വിഷ്ണുരാജിനെയും, മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശിനി ആസിഫയേയും അറസ്റ്റ് ചെയ്യാൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. സ്ഥാപനത്തിന്റെ ലീഗൽ സെൽ വിഭാഗത്തിലെ തിരുവനന്തപുരം കിളിമാനൂർ സ്വദേശികളായ മുഹമ്മദ് സബീർ, അഭിനാഷ് എന്നിവർ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ സ്റ്റേഷൻ പോലീസാണ് അന്വേഷണം നടത്തി കോടതിയിൽ രേഖകൾ സമർപ്പിച്ചത്. വ്യാജ രേഖകൾ ഉപയോഗിച്ച് ഉപഭോക്താക്കളിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചതായി ചില പരാതികൾ ഉയർന്നിരുന്നു.

സ്ഥാപനത്തിന്റെ കർശനമായ മേൽനോട്ടവും ഉപഭോക്തൃ സംരക്ഷണത്തോടുള്ള പ്രതിബദ്ധതയും മൂലം ഈ തട്ടിപ്പ് ശ്രമം വേഗത്തിൽ കണ്ടെത്തി. മുമ്പ് സമാനമായ പരാതികൾ ലഭിച്ചപ്പോൾ പ്രതികൾക്ക് താക്കീത് നൽകിയിരുന്നെങ്കിലും ആവർത്തിച്ചതോടെ നിയമ നടപടികൾ സ്വീകരിക്കാൻ സൊസൈറ്റി നിർബന്ധിതമാവുകയായിരുന്നു. ജാമ്യം ലഭിക്കാത്തതും ജീവപര്യന്തം തടവ് ലഭിക്കുന്ന വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരുന്നത്. പ്രതികൾ മുൻകൂർ ജാമ്യത്തിനായി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും സ്ഥാപനം കൈകൊണ്ട ശക്തമായി എതിർത്തതിനെ തുടർന്ന് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.കേസിൽ വാദിഭാഗത്തിന് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ ഷിഹാബുദ്ദീൻ ടി ഹാജരായി.

Exit mobile version