Site iconSite icon Janayugom Online

സഹകരണമേഖലയിലെ പ്രവര്‍ത്തനം: മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ കാണുന്നത് അത്ഭുതത്തോടെയെന്ന് മുഖ്യമന്ത്രി

കേരളത്തിലെ സഹകരണമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ കാണുന്നത് അത്ഭുതത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വിഷയങ്ങളിലെ യോജിപ്പ് സഹകരണ മേഖലയ്ക്ക് കരുത്ത് പകരുന്നവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്‍പതാം സഹകരണ കോണ്‍ഗ്രസിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ മേഖലയില്‍ നിലനില്‍ക്കുന്നത് രാഷ്ട്രീയത്തിന് അതീതമായ യോജിപ്പാണ്. ജനക്ഷേമത്തിന് മുന്‍ഗണന തുടക്കത്തിലെ സഹകരണ മേഖല നല്‍കിയിരുന്നു. ജനനം തൊട്ട് മരണം വരെ എല്ലാകാര്യത്തിലും ഇടപെടാന്‍ സഹകരണ സ്ഥാപനത്തിന് ആകുന്നു. വലിയ തോതില്‍ വൈവിധ്യവല്‍ക്കരണത്തിലേക്ക് സഹകരണ സ്ഥാപനങ്ങള്‍ മാറി. സഹകരണ മേഖല പങ്കാളിത്തം വഹിക്കാത്ത രംഗം കേരളത്തില്‍ അപൂര്‍വമാണ്. അപൂര്‍വമായ ഈ മുന്നേറ്റത്തില്‍ വലിയ ഗുണവും ഉണ്ടായിട്ടുണ്ട് ചില ദോഷവശങ്ങളും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചെറിയ തോതിലുള്ള അഴിമതി പ്രശ്‌നങ്ങള്‍ ഒറ്റപ്പെട്ട രീതിയില്‍ പലയിടങ്ങളില്‍ കാണുന്നു. ഇത്തരം കാര്യങ്ങള്‍ സഹകരണ മേഖല വളരെ ഗൗരവമായി കാണേണ്ടതാണ്. സഹകരണ രംഗം ജനങ്ങള്‍ പൊതുവില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള മേഖലയാണ്. പ്രാഥമിക സഹകരണ സംഘങ്ങള്‍ നിക്ഷേപം സ്വീകരിക്കുന്ന മേഖലയായി കേരളത്തില്‍ മാറി. വലിയ തരത്തില്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്ന സ്ഥാപനങ്ങളായി വളര്‍ന്നു. സ്വന്തമായി വിഭവമുള്ളവരായി പ്രാഥമിക സഹകരണ സംഘങ്ങള്‍ മാറി. മറ്റു സംസ്ഥാനങ്ങളുടെ സഹകാരികള്‍ ഇത് അത്ഭുതത്തോടെയാണ് കാണുന്നത്. കേരളത്തിലെ സഹകരണ മേഖല സ്വാഭാവികമായും അഭിമാനകരമായ വളര്‍ച്ചയിലേക്ക് കടന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Activ­i­ties in the field of coop­er­a­tion: The Chief Min­is­ter said that oth­er states are sur­prised to see Kerala

You may also like this video

Exit mobile version