നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായാണ് സൂചന.
മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം നിർമാതാവ്, എഴുത്തുകാരൻ എന്നീ മേഖലകളിലും കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. തകര, ചാമരം എന്നീ സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയ നടനായത്.
ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുങ്കിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെട്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സംവിധാനം ചെയ്തു.
1978 മുതൽ നിരവധി സിനിമകളിൽ അഭിനയിച്ച പ്രതാപ് പോത്തൻ, മോഹൻലാൽ സംവിധാനം ചെയ്യുന്ന ബാറോസ് എന്ന സിനിമയിലാണ് അവസാനമായി മുഖം കാണിച്ചത്.
1985ൽ നടി രാധികയെ വിവാഹം ചെയ്തുവെങ്കിലും ഈ ബന്ധം അതികകാലം നീണ്ടു നിന്നില്ല. പിന്നീട് തുടർന്ന് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990ൽ അദ്ദേഹം വിവാഹം കഴിച്ചു.
ദമ്പതികൾക്ക് കേയ എന്ന ഒരു മകളുണ്ട്. 22 വർഷത്തിന് ശേഷം ഈ വിവാഹവും 2012ൽ അവസാനിച്ചു. നിർമാതാവ് ഹരിപോത്തൻ സഹോദരനാണ്.
English summary; actor and director pratap pothen passed away
You may also like this video;