Site icon Janayugom Online

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പ്ര​താ​പ് പോ​ത്ത​ൻ അ​ന്ത​രി​ച്ചു. 69 വയസായിരുന്നു. ചെ​ന്നൈ​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂചന.

മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ട, തെ​ലു​ങ്ക്, ഹി​ന്ദി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം നി​ർ​മാ​താ​വ്, എ​ഴു​ത്തു​കാ​ര​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ലും കൈ​യൊ​പ്പ് പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. ത​ക​ര, ചാ​മ​രം എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ നടനായത്.

ഋ​തു​ഭേ​ദം, ഡെ​യ്സി, ഒ​രു യാ​ത്രാ​മൊ​ഴി എ​ന്നീ മ​ല​യാ​ള​ചി​ത്ര​ങ്ങ​ളും തെ​ലു​ങ്കി​ൽ ചൈ​ത​ന്യ എ​ന്ന ചി​ത്ര​വും ത​മി​ഴി​ൽ ജീ​വ, വെ​ട്രി​വി​ഴ, ല​ക്കി​മാ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും അ​ട​ക്കം ഏ​ക​ദേ​ശം മു​പ്പ​തോ​ളം ചി​ത്ര​ങ്ങ​ൾ പ്ര​താ​പ് പോ​ത്ത​ൻ സം‌​വി​ധാ​നം ചെയ്തു.

1978 മു​ത​ൽ നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച പ്ര​താ​പ് പോ​ത്ത​ൻ, മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ബാ​റോ​സ് എ​ന്ന സി​നി​മ​യി​ലാ​ണ് അ​വ​സാ​ന​മാ​യി മു​ഖം കാണിച്ചത്.

1985ൽ ​ന​ടി രാ​ധി​ക​യെ വി​വാ​ഹം ചെ​യ്തു​വെ​ങ്കി​ലും ഈ ​ബ​ന്ധം അ​തി​ക​കാ​ലം നീ​ണ്ടു നി​ന്നി​ല്ല. പി​ന്നീ​ട് തു​ട​ർ​ന്ന് സീ​നി​യ​ർ കോ​ർ​പ്പ​റേ​റ്റ് പ്രൊ​ഫ​ഷ​ണ​ലാ​യി​രു​ന്ന അ​മ​ല സ​ത്യ​നാ​ഥി​നെ 1990ൽ ​അ​ദ്ദേ​ഹം വി​വാ​ഹം കഴിച്ചു.

ദ​മ്പ​തി​ക​ൾ​ക്ക് കേ​യ എ​ന്ന ഒ​രു മ​ക​ളു​ണ്ട്. 22 വ​ർ​ഷ​ത്തി​ന് ശേ​ഷം ഈ ​വി​വാ​ഹ​വും 2012ൽ ​അ​വ​സാ​നി​ച്ചു. നി​ർ​മാ​താ​വ് ഹ​രി​പോ​ത്ത​ൻ സഹോദരനാണ്.

Eng­lish sum­ma­ry; actor and direc­tor prat­ap pothen passed away

You may also like this video;

Exit mobile version