Site iconSite icon Janayugom Online

നടൻ അര്‍ജുൻ അശോകന് പരിക്കേറ്റ സംഭവം: കലാകാരൻമാർ അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയെന്ന് മനുഷ്യാവകാശ കമ്മീഷൻ

arjunarjun

സമൂഹത്തിന് മാതൃകയാകേണ്ട കലാകാരൻമാർ അലക്ഷ്യമായി വാഹനമോടിച്ച് മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്നത് തെറ്റായ പ്രവണതയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. സിനിമാ ചിത്രീകരണത്തിനിടയിലുണ്ടായ കാറപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റ സംഭവത്തിൽ മാധ്യമ റിപോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരിയുടെ നിരീക്ഷണം. 

അപകടത്തെ കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയും മറ്റൊരു കാറിലും ബൈക്കിലുമായി ഇടിക്കുകയും ചെയ്തു. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. 

Eng­lish Sum­ma­ry: Actor Arjun Ashok’s injury inci­dent: Human Rights Com­mis­sion says artists caus­ing acci­dents is a wrong trend

You may also like this video

Exit mobile version