Site iconSite icon Janayugom Online

നുണകളില്‍ കെട്ടിപ്പടുത്ത ‘ഹിന്ദുത്വ’ത്തെ പരാജയപ്പെടുത്താന്‍ സത്യത്തിന് കഴിയുമെന്ന് പറഞ്ഞ നടന്‍ അറസ്റ്റില്‍

നുണകളില്‍ കെട്ടിപ്പടുത്ത ‘ഹിന്ദുത്വ’ത്തെ പരാജയപ്പെടുത്താന്‍ സത്യത്തിന് കഴിയുമെന്ന് പറഞ്ഞ നടന്‍ അറസ്റ്റില്‍. കന്നഡ നടന്‍ ചേതന്‍ കുമാര്‍ അഹിംസയാണ് അറസ്റ്റിലായത്. ‘ഹിന്ദുത്വം കെട്ടിപ്പെടുത്തിയിരിക്കുന്നത് നുണകളില്‍’ എന്ന ട്വീറ്റ് ഹിന്ദുത്വ വാദികളും സംഘ്പരിവാറും വിവാദമാക്കി. മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ശേഷാദ്രിപുരം പൊലീസില്‍ പരാതിയും നല്‍കി. ഇതേ തുടര്‍ന്നാണ് ചേതനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.

സവര്‍ക്കര്‍, ബാബറി മസ്ജിദ്, ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നിവരുടെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് ‘ഹിന്ദുത്വ’ എന്നത് നുണകളില്‍ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണെന്നാണ് ചേതന്‍ തന്റെ ട്വീറ്റില്‍ വിശദമാക്കിയിരുന്നു. സത്യത്താല്‍ ഹിന്ദുത്വത്തെ പരാജയപ്പെടുത്താമെന്നും ആ സത്യം എന്നത് സമത്വമാണെന്നും അദ്ദേഹം കുറിച്ചു. 2022 ഫെബ്രുവരിയില്‍ ഹിജാബ് കേസ് പരിഗണിച്ചിരുന്ന കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിനെതിരെ ട്വീറ്റ് ചെയ്തതിന് ചേതനെ അറസ്റ്റ് ചെയ്തിരുന്നു. 2022 ഒക്ടോബറില്‍ കാന്താര സിനിമയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും ചേതന്‍ കുമാറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗോത്രവര്‍ഗക്കാരുടെ സാംസ്‌കാരിക അസ്തിത്വം ബ്രാഹ്മണ്യവുമായി ഇടകലര്‍ന്നതാണെന്നായിരുന്നു കാന്താര സിനിമയെക്കുറിച്ച് ചേതന്‍ അഭിപ്രായപ്പെട്ടത്.

 

Eng­lish Sam­mury: hin­dut­va against tweet, kan­na­da actor chetan kumar arrested

 

Exit mobile version