തെലുങ്ക്, തമിഴ്, കന്നട, മലയാളം സിനിമകളില്‍ സജീവമായിരുന്ന നടന്‍ ശരത് ബാബു (71) അന്തരിച്ചു. ഏറെക്കാലമായി ചികിത്സയിലായിരുന്നു. കുറച്ചുനാള്‍ മുമ്പ് ശരത് ബാബു അന്തരിച്ചുവെന്ന രീതിയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് അല്പം മമ്പായിരുന്നു അന്ത്യം.
35 വർഷത്തോളമായി ചലച്ചിത്രരംഗത്ത് തുടരുന്ന ശരത് ബാബു, ഏകദേശം ഇരുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 979ല്‍ പുറത്തിറങ്ങിയ ശരപഞ്ചരം ആണ് ആദ്യ മലയാള ചലചിത്രം. 1981ല്‍ പുറത്തിറങ്ങിയ ധന്യ, 1988 ഇറങ്ങിയ ഡെയ്സി, 90ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫസ്റ്റ് നൈറ്റ്, 92ല്‍ ഇറങ്ങിയ ശബരിമലയില്‍ തങ്ക സൂര്യോദയം, 1993ല്‍ ഇറങ്ങിയ കന്യാകുമാരിയില്‍ ഒരു കഥ, 1997ല്‍ ഇറങ്ങിയ പൂന്നിലാമഴ, 2018ല്‍ പുറത്തിങ്ങിയ പ്രശ്നപരിഹാരശാല എന്നിവയാണ് ശരത് ബാബുവിന്റെ മറ്റു മലയാള ചലചിത്രങ്ങള്‍.
1973ല്‍ പുറത്തിങ്ങിയ രാമ രാജ്യം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്.
English Sammury: Veteran actor sarath babu passed away in Hyderabad