ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമായിരുന്നു ഷൈനെതിരെ കേസെടുത്തത്. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൊച്ചിയിലെ ഒരു ഹോട്ടലിൽ ഡാൻസാഫ് സംഘം നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഷൈനെ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലില്‍ ലഹരി ഉപയോഗിക്കാറുണ്ടെന്ന് നടൻ പോലീസിനോട് സമ്മതിച്ചിരുന്നു. മെത്താംഫെറ്റാമൈനും ഉപയോഗിച്ചതായി സമ്മതിച്ചതായും ഈ മാസം ആദ്യം രണ്ട് കോടി രൂപ വിലമതിക്കുന്ന ഉയർന്ന ഗ്രേഡ് കഞ്ചാവുമായി അറസ്റ്റിലായ തസ്ലീമ സുൽത്താനയിൽ നിന്നും മയക്കുമരുന്ന് വാങ്ങിയിട്ടുണ്ട്. എന്നാൽ പോലീസ് പരിശോധനക്കെത്തിയ ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും ഷൈൻ പറഞ്ഞു.

