Site iconSite icon Janayugom Online

നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസ് സ്റ്റേഷനിൽ ഹാജരാവും

നടൻ ഷൈൻ ടോം ചാക്കോ നാളെ നാളെ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാവും. ഷൈനെ വിശദമായി ഒരു തവണ കൂടി ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ഹാജരാവാന്‍ നോട്ടീസ് നൽകിയത്. ഷൈനൊപ്പം പ്രതിചേർക്കപ്പെട്ട കോഴിക്കോട് സ്വദേശിയെയും പൊലീസ് ചോദ്യം ചെയ്യും. നടന്റെ അറസ്റ്റോടുകൂടി സിനിമ മേഖലയിൽ പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് പൊലീസിന്റെ നീക്കം. അഞ്ച് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ നടൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഷൈൻ ടോം ചാക്കോയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. നിലവിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ആറ് മാസം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 

ഷൈൻ ടോം ചാക്കോയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. രണ്ട് ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിക്കും. ലഹരി സംഘങ്ങളുമായുള്ള ഇടപാടുകൾ കണ്ടെത്താനാണ് പൊലീസ് ശ്രമം. ലഹരി ഇടപാടുകാരൻ സജീറിനായുള്ള അന്വേഷണവും പൊലീസ് ഊ‍ർജ്ജിതമാക്കിയിട്ടുണ്ട്.

Exit mobile version