Site iconSite icon Janayugom Online

സംസ്ഥാന പര്യടനത്തിനൊരുങ്ങി നടൻ വിജയ്; സെപ്റ്റംബർ 13ന് പര്യടനം ആരംഭിക്കും

തമിഴ് വെട്രി കഴകം(ടിവികെ) പ്രസിഡൻറും നടനുമായ വിജയ് സംസ്ഥാന പര്യടനത്തിനൊരുങ്ങുന്നു. സെപ്റ്റംബർ 13ന് തിരുച്ചിറപ്പള്ളിയിൽ നിന്നാണ് പര്യടനം ആരംഭിക്കുക. അരിയലൂർ, പെരമ്പലൂർ, തഞ്ചാവൂർ, തിരുവാരൂർ, നാമക്കൽ, ഈറോഡ്  തുടങ്ങി 10 ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പര്യടനം നടത്തുന്നത്.

പര്യടനത്തിനൊപ്പം പൊതുയോഗങ്ങളും റോഡ്ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. പര്യടനത്തിനായി പ്രത്യേക ബസ് ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പര്യടനം എന്നാണ് വിവരം.

Exit mobile version