Site iconSite icon Janayugom Online

ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന പര്യടനത്തിന് സുരക്ഷ ആവശ്യപ്പെട്ട് നടൻ വിജയ്

ശനിയാഴ്ച തിരുച്ചിറപ്പള്ളിയിൽ നിന്ന് ആരംഭിക്കുന്ന രാഷ്ട്രീയ പര്യടനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ് തമിഴ്‌നാട് ഡയറക്ടർ ജനറലിന് കത്ത് നൽകി. 

പര്യടനം ഡിസംബർ 20 വരെ നീണ്ട് നിൽക്കുമെന്നും 38 ജില്ലകളിലും പര്യടനം നടത്തുമെന്നും ടിവികെ അറിയിച്ചു. ഇതിനോടനുബന്ധിച്ച എല്ലാ ജില്ലകളിലും പൊതുയോഗങ്ങൾ ഉണ്ടായിരിക്കുമെന്നും ഈ യോഗങ്ങളിൽ മതിയായ പോലീസ് സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തണമെന്നും പാർട്ടി അഭ്യർത്ഥിച്ചു.

അപേക്ഷയ്ക്കൊപ്പം നൽകിയിരിക്കുന്ന യാത്രാവിവരണം അനുസരിച്ച് വിജയിയുടെ പര്യടനം സെപ്റ്റംബർ 27ന് ചെന്നൈയിലെത്തുകയും ഒക്ടോബർ 25ന് തിരിച്ച് പോകുകയും ചെയ്യും. 

പര്യടനത്തോടനുബന്ധിച്ചുള്ള പരിപാടികളിൽ കൂടുതലും ശനിയാഴ്ചകളിലായിരിക്കും നടക്കുക. ഞായറാഴ്ച ഒരു പരിപാടി മാത്രമാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. പര്യടനത്തിൻറെ അവസാനഘട്ടം ഡിസംബർ 20ന് തമിഴ്നാടിൻറെ രാഷ്ട്രീയ തലസ്ഥാനമായ മധുരയിൽ എത്തിച്ചേരും. യുവാക്കളുടെ വൻ പിന്തുണ നേടിയ രണ്ട് ഉന്നതതല സമ്മേളനങ്ങൾക്ക് ശേഷമുള്ള വിജയ്‌യുടെ മൂന്നാമത്തെ പ്രധാന രാഷ്ട്രീയ പരിപാടിയാണിത്.

തന്റെ രാഷ്ട്രീയ നിലപാട് നിർവചിക്കുന്നതിൽ വിജയ് വ്യക്തമായ നിലപാടാണ് സ്വീകരിച്ചത്; ഭരണകക്ഷിയായ ഡിഎംകെയെ ‘രാഷ്ട്രീയ ശത്രു’ എന്നും ബിജെപിയെ ‘പ്രത്യയശാസ്ത്ര ശത്രു’ എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 

Exit mobile version