Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ പ്രത്യാഖാതമെന്തെന്ന് ബോധ്യപ്പെടുത്തണമെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ പ്രത്യാഘാതമെന്തെന്ന് ബോധ്യപ്പെടുത്തിയേ മതിയാകൂവെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ പ്രത്യാഖാതമെന്തെന്ന് ബോധ്യപ്പെടുത്തിയേ മതിയാകൂവെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി. ഏതെങ്കിലും തരത്തിൽ ഇത് പ്രതിക്ക് ഗുണകരമായിട്ടുണ്ടോയെന്നും ഹാഷ് വാല്യു മാറിയത് കേസിനെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോയെന്നും കോടതി ചോദിച്ചു. പെൻഡ്രൈവ് ഫോറൻസിക്ക് പരിശോധന നടത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി ഇന്നലെ മാറിയിരുന്നു. ഇതേ തുടർന്ന് മറ്റൊരു ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മെമ്മറി കാർഡിലെ ഫയലുകൾ ഏതൊക്കെയെന്നും ഏത് ദിവസങ്ങളിലാണ് കാർഡ് തുറന്ന് പരിശോധിച്ചതെന്ന് വ്യക്തത വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഫോറൻസിക്ക് ലാബിൽ ഒരു തവണ പരിശോധിച്ച് റിപ്പോർട്ട് കിട്ടിയിട്ടും വീണ്ടും അതേ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടി കാട്ടിയാണ് വിചാരണ കോടതി ഈ ആവശ്യം തള്ളിയത്.

Eng­lish Sum­ma­ry: Actress assault case: HC asks pros­e­cu­tion to prove the impact of chang­ing hash val­ue of mem­o­ry card

You may like this video also

Exit mobile version