നടിയെ ആക്രമിച്ച കേസില്‍ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വിസ്തരിക്കണമെന്ന ആവശ്യവുമായി പള്‍സര്‍ സുനി സുപ്രീം കോടതിയില്‍. കേസിലെ 112, 183 സാക്ഷികളായ സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് എന്നിവരെ തിരിച്ച് വിളിച്ച് വിസ്തരിക്കണമെന്നാണ് സുനി ആവശ്യപ്പെട്ടിരിക്കന്നത്. ഇവരെ വിസ്തരിക്കുന്ന സമയം താന്‍ ജയിലിലായിരുന്നെന്നും അതിനാല്‍ അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നുമാണ് പള്‍സര്‍ സുനിയുടെ വാദം.
ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് പള്‍സര്‍ സുനി നേരത്തെ വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും ഇരു കോടതികളും കേസ് തള്ളിയിരുന്നു.

