Site iconSite icon Janayugom Online

വയറ്റിൽ ചവിട്ടി, വളചേർത്ത് മുഖത്ത് ഇടിച്ചു; ക്രൂരമർദനം വെളിപ്പെടുത്തി നടി ജസീല പർവീൺ

പ്രശസ്ത നടി ജസീല പർവീൺ ഇപ്പോൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്.  തന്റെ കാമുകനിൽ നിന്നും അനുഭവിച്ച ശാരീരിക‑മാനസീക പീഡനങ്ങളെ കുറിച്ചാണ് ജസീല ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഡോൺ തോമസ് എന്നയാൾ തന്നെ ക്രൂരമായി മർദിച്ചെന്നും മുറിവുകൾ ഭേദമാകാൻ പ്ലാസ്റ്റിക്ക് സർജറി പോലും ചെയ്യേണ്ടി വന്നെന്നും ജസീല പറയുന്നു.

ഡോൺ തോമസുമായി തർക്കമുണ്ടായപ്പോൾ അയാൾ തൻറെ വയറ്റിൽ ചവിട്ടിയെന്നും ജസീല വെളിപ്പെടുത്തി. ഒടുവിൽ സഹികെട്ടപ്പോൾ നിയമപരമായി നീങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നും ജസീല പറഞ്ഞു.  ഇപ്പോൾ കേസ് നടക്കുകയാണെന്നും ജസീല വ്യക്തമാക്കി.

കാമുകനായ ഡോൺ തോമസിൻറെ ചിത്രങ്ങളും തനിക്കേറ്റ ക്രൂര മർദനത്തിൻറെ ചിത്രങ്ങളും ജസീല സ്റ്റോറിക്കൊപ്പം പങ്ക് വച്ചിട്ടുണ്ട്.

Exit mobile version