തെലുങ്ക് ജനതയ്‌ക്കെതിരായി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ നടി കസ്തൂരിക്ക് ജാമ്യം ലഭിച്ചു. എല്ലാ ദിവസവും എഗ്മൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. ഭിന്നശേഷക്കാരിയായ ഇവരുടെ മകളെ നോക്കാന്‍ മറ്റാരുമില്ലെന്നതും ജാമ്യം ലഭിക്കാന്‍ കാരണമായി.
ബിജെപി അനുകൂലിയായ കസ്തൂരി തമിഴ് രാജാക്കന്മാരുടെ അന്തപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍ തമിഴരാണന്ന വിവാദ പരാമര്‍ശം നടത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളില്‍ നടിക്കെതിരെ കേസെടുത്തിരുന്നു. ഒളിവില്‍ പോയ ഇവരെ ഹൈദരാബാദില്‍ നിര്‍മാതാവിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

