നടി നിഖില വിമലിന്റെ സഹോദരി സന്ന്യാസം സ്വീകരിച്ചു. നടിയുടെ സഹോദരി അഖില സന്ന്യാസം സ്വീകരിച്ച വിവരം ഇവരടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. അഖില ഇനി അവന്തിക ഭാരതി എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റിനൊപ്പം കാവി വസ്ത്രം വസ്ത്രം ധരിച്ച് തലപ്പാവ് അണിഞ്ഞ അഖിലയുടെ ചിത്രവും പങ്ക് വച്ചിട്ടുണ്ട്.

