Site iconSite icon Janayugom Online

അഡാനി വിഷയം: ഉരുണ്ടുകളിച്ച് കേന്ദ്രം

അഡാനി കൈക്കൂലി കേസില്‍ ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം വെടിഞ്ഞു. ഗൗതം അഡാനിക്കും അഡാനി ഗ്രൂപ്പിലെ മറ്റുള്ളവര്‍ക്കുമെതിരായ കുറ്റപത്രത്തെക്കുറിച്ച് അമേരിക്കന്‍ ഭരണകൂടം ഇന്ത്യയെ മുന്‍കൂട്ടി അറിയിച്ചിട്ടില്ലെന്നും സമന്‍സും അറസ്റ്റ് വാറണ്ടും കൊടുക്കാനുള്ള അഭ്യര്‍ത്ഥന ലഭിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
യുഎസ് കോടതിയുടെ കുറ്റപത്രത്തെക്കുറിച്ചും അറസ്റ്റു വാറണ്ടിനെക്കുറിച്ചും വിദേശകാര്യ മന്ത്രാലയ പത്രസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വക്താവ്. യുഎസ് നീതിന്യായ വകുപ്പും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ഉള്‍പ്പെട്ട നിയമവിഷയമെന്ന നിലയിലാണ് ഈ കേസിനെ കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. നിയമപരമായി കേന്ദ്രസര്‍ക്കാര്‍ ഇതിന്റെ ഭാഗമല്ല.
വ്യവസ്ഥാപിതമായ നടപടി ക്രമങ്ങളും നിയമവഴികളും തീര്‍ച്ചയായും ഇത്തരം കേസുകളിലുണ്ട്. അത് പാലിക്കപ്പെടുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. അമേരിക്കയുമായി ഈ വിഷയത്തില്‍ യാതൊരുവിധ സംഭാഷണവും നടന്നിട്ടില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. സമന്‍സ്, അറസ്റ്റ് വാറണ്ട് തുടങ്ങിയവ പരസ്പര നിയമസഹായത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. അര്‍ഹതക്ക് അനുസൃതമായി അത് പരിശോധിക്കുമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

Exit mobile version