Site iconSite icon Janayugom Online

എഡിഎം നവീൻ ബാബുവിൻറെ ആത്മഹത്യ; തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹർജി കോടതി തള്ളി

എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ചു നൽകിയ ഹർജി കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പക്ഷപാതപരമായ അന്വേഷണമാണ് നടക്കുന്നതെന്ന് കാട്ടിയായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. 

നവീൻ ബാബു കൈക്കൂലി വാങ്ങി എന്ന തരത്തിലാണ് അന്വേഷണം നടക്കുന്നതെന്നും ഫോൺ രേഖകൾ അടക്കം ഹാജരാക്കിയിട്ടില്ലെന്നും അന്വേഷണം പൂർണമല്ലെന്നും കുടുംബം ആരോപിച്ചു. കേസ് അനാവശ്യ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും തുടരന്വേഷണ ഹർജി നിലനിൽക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നു. 

ഹർജി തള്ളണമെന്നാവശ്യപ്പെട്ട് പൊലീസും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കേസിലെ മുഴുവൻ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചാണ് അന്വേഷണം നടത്തിയതെന്നും പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നതാണെന്നുമാണ് പൊലീസ് റിപ്പോർട്ട് നൽകിയകത്. കസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് നൽകി ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് ഇരുകോടതികളും റിപ്പോർട്ടും നൽകിയിരുന്നു. ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം വേണമെന്ന ഹർജി കോടതി തള്ളിയത്. 

Exit mobile version