ആനയുടെ തുമ്പിക്കൈയിൽ ഇരുത്താൻ ശ്രമിക്കുന്നതിനിടെ ആറ് മാസം പ്രായമായ കുഞ്ഞ് താഴേക്ക് വീണു. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകായണ്. ദൃശ്യങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെ ദേവസ്വം അധികൃതർ പാപനെ പുറത്താക്കുകയായിരുന്നു.
ഹരിപ്പാട് സ്‌കന്ദൻ എന്ന ആനയുടെ മുൻപിലാണ് പിഞ്ചുകുഞ്ഞുമായി പാപ്പാന്റെ സാഹസം. രണ്ട് മാസം മുമ്പ് പാപ്പാനെ കുത്തി കൊന്ന ആനയാണിത്. കുഞ്ഞുമായി ആനയുടെ അടിയിലൂടെ പാപ്പാന്‍ വലംവെക്കുന്നതും തുമ്പികൈയില്‍ ഇരുത്തുന്നതിനിടെ കുഞ്ഞ് നിലത്ത് വീഴുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. താൽകാലിക പാപ്പാൻ്റെ കുഞ്ഞാണിതെന്നാണ് പുറത്ത് വരുന്ന വിവരം.

