Site icon Janayugom Online

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ല: ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ – പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണെന്നു വിലയിരുത്തിയ കോടതി, പരസ്യം പാടില്ലെന്നും നിർദേശിച്ചു.

സുരക്ഷാ മാനദണ്ഡങ്ങളുടെ കാര്യത്തില്‍ കെഎസ്ആര്‍ടിസിയെന്നോ സ്വകാര്യ ബസുകളെന്നോ ഇല്ലെന്നും ഒരു അധിക ഫിറ്റിങ്ങുകളും പാടില്ലെന്നും കോടതി വ്യക്തമാക്കി. ജഡ്ജിമാരായ അനില്‍ കെ.നരേന്ദ്രന്‍, ടി.ജി.അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.

എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കോടതി പറഞ്ഞു. ബസിന് വെള്ളനിറം മാത്രം പോരെന്നും നിയമവിരുദ്ധ ലൈറ്റും മറ്റ് ശബ്ദസംവിധാനങ്ങളും ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിഷ്‌കര്‍ഷിച്ചു.

Eng­lish Sum­ma­ry: Adver­tise­ments are not allowed on KSRTC bus­es, highcourt
You may also like this video

Exit mobile version