പരസ്യങ്ങൾ പ്രസിദ്ധികരിക്കുന്നതിൽ പാലിക്കേണ്ടതായ ചട്ടങ്ങളുടെ ലംഘനങ്ങൾ വർദ്ധിച്ചുവരുന്നതായി അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ ( എ എസ് സി ഐ ) വെളിപ്പെടുത്തി. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2022 ഏപ്രിൽ മുതൽ സെപ്തംബർ വരെ ലംഘനങ്ങൾക്കെതിരെ ലഭിച്ച പരാതികളിൽ 14 ശതമാനം വർദ്ധനവുണ്ടായതായി എ എസ് സി ഐ പുറത്തിറക്കിയ അർദ്ധവാർഷിക കംപ്ലയിൻസ് റിപ്പോർട്ടിൽ പറയുന്നു. അച്ചടി, ടി വി, ഹോർഡിംഗ്, എസ് എം എസ്, ഇമെയിലേഴ്‌സ്, ഇൻറർ നെറ്റ് / വെബ്‌സൈറ്റ്, പ്രോഡക്‌ട് പാക്കേജിംഗ്, ബ്രോഷേഴ്‌സ്, പ്രൊമോഷണൽ മെറ്റിരിയൽസ്, പോയിൻറ് ഓഫ് സെയിൽസ് മെറ്റിരിയൽസ് തുടങ്ങിയ പരസ്യങ്ങളിലെ സത്യസന്ധതയും സുതാര്യതയും ശക്തമായി നിരീക്ഷിക്കുന്ന രാജ്യത്തെ അംഗീകൃത ഏജൻസിയാണ് എ എസ് സി ഐ. നിരന്തര സ്വയം നിരീക്ഷണത്തിലൂടെയും സർക്കാർ, ഉപഭോക്താക്കൾ, വ്യവസായങ്ങൾ എന്നിവയുടെ ഭാഗത്തുനിന്നും ചൂണ്ടിക്കാണിക്കുന്നതുമായ ലംഘനങ്ങളാണ് പരാതികളായി പരിഗണിക്കുന്നത്. കഴിഞ്ഞ അർദ്ധവർഷ കാലയളവിൽ കോഡിംഗ് വീഴ്ച വരുത്തിയതിനു 2764 പരസ്യങ്ങൾക്കെതിരെ 3340 പരാതികൾ ലഭിച്ചു.
മുൻ വർഷം ഇത് 2870 ആയിരുന്നു. ആകെ കിട്ടിയ പരാതികളിൽ 55% ഡിജിറ്റൽ മിഡിയയിലും 39% അച്ചടി മാധ്യമങ്ങളിലും, 5% ടെലിവിഷൻ ചാനലുകളിലും പ്രസിദ്ധികരിച്ച പരസ്യങ്ങൾക്കെതിരെ ആയിരുന്നു. വിദ്യാഭ്യാസ മേഖലയും ഇൻഫ്ളുവൻസേഴ്‌സുമാണ് വീഴ്ചകൾ വരുത്തിയതിൽ മുൻപന്തിയിലുള്ളത്. ഇൻഫ്ളുവൻസേഴ്‌സ് 28%, വിദ്യാഭ്യാസ മേഖല 27%, പേഴ്‌സണൽ കെയർ 14%, ഫുഡ് ആൻറ് ബിവറേജസ് 13%, ആരോഗ്യ പരിരക്ഷ 13%, ഗെയിമിംഗ് 4% എന്നിങ്ങനെ വരുന്നു ലംഘന തോത്. ആകെ കംപ്ലയിൻറുകളിൽ 65% സ്വയം നിരീക്ഷണത്തിലൂടെ കൗൺസിൽ കണ്ടെത്തിയതും 16% ഉപഭോക്താക്കളും, 15% സർക്കാരും, 3% വ്യവസായങ്ങൾക്കുള്ളിൽ നിന്നും പരാതികൾ ലഭിച്ചു. റിപ്പോര്‍ട്ടിന്റെ ഭാഗമായി കൈകാര്യം ചെയ്ത കേസുകൾ, നോൺകംപ്ലയൻറ് ഇന്‍ഫ്ലുവെന്‍സര്‍മാര്‍, ബ്രാന്‍ഡഡുകൾ എന്നിവയുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആര്‍ട്ടിഫിഷ്യൽ ഇൻറലിജൻസ് അടിസ്ഥാനമാക്കിയുള്ള കംപ്ലയിൻറ് മാനേജ്മെൻറ് സംവിധാനമായ ടി എ ആര്‍ എ വഴിയാണ് 98% ഉപഭോക്തൃ പരാതികളും സ്വീകരിച്ചതെന്നു എ എസ് സി ഐ യുടെ സിഇഒയും സെക്രട്ടറി ജനറലുമായ മനീഷ കപൂര്‍ പറഞ്ഞു. ഡിജിറ്റൽ പരസ്യങ്ങൾ വ൪ധിക്കുന്ന സാഹചര്യത്തിൽ പരസ്യങ്ങളുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ഉപഭോക്താക്കൾ, ബ്രാ൯ഡുകൾ, സ൪ക്കാ൪ സ്ഥാപനങ്ങൾ എന്നിവയടക്കമുള്ള എല്ലാ സ്റ്റേക്ക്ഹോൾഡ൪മാ൪ക്കുമായി കൂടുതൽ പ്രതികരണക്ഷമമായ പ്ലാറ്റ് ഫോം ഒരുക്കുന്നതിനുള്ള നടപടികൾ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
English Summary: Advertising violations on the rise: ASCII
You may also like this video