ടോസ് നേടി ബാറ്റിങ്ങിനെത്തിയ ഇന്ത്യക്ക് മികച്ച സ്കോര്‍. ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ അഫ്ഗാനിസ്ഥാന് മുമ്പില്‍ ഇന്ത്യ 182 റണ്‍സ് വിജയലക്ഷ്യം വച്ചു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 181 റണ്‍സെടുത്തത്. 28 പന്തില്‍ 53 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ടോപ് സ്കോറര്‍. ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. സ്കോര്‍ 11ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (എട്ട്) പുറത്തായി. സ്കോര്‍ 50 കടന്നതിന് പിന്നാലെ റിഷഭ് പന്തും(20), വിരാട് കോലിയും (24) പുറത്തായി. സൂര്യകുമാര്‍ ഇന്നിങ്സ് പടുത്തുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മറുവശത്തുള്ള ശിവം ദുബെയും കാര്യമായി ഒന്നും ചെയ്യാനാകാതെ പുറത്തായി. പിന്നീടൊന്നിച്ച നിര്‍ണായക കൂട്ടുകെട്ടില്‍ സൂര്യ‑ഹാര്‍ദിക് പാണ്ഡ്യ സഖ്യം 40 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
സൂര്യ പുറത്തായതിന് പിന്നാലെ ഹാര്‍ദിക്കും മടങ്ങി. 24 പന്തില്‍ 34 റണ്‍സെടുത്താണ് ഹാര്‍ദിക് പുറത്തായത്. രവീന്ദ്ര ജഡേജയ്ക്കും തിളങ്ങാനായില്ല. ഏഴ് റണ്‍സുമായി താരം മടങ്ങി. അവസാന ഓവറില്‍ അക്സര്‍ പട്ടേല്‍ ബൗണ്ടറികള്‍ നേടിയതോടെ ഇന്ത്യയുടെ സ്കോര്‍ 181ല്‍ എത്തുകയായിരുന്നു. അവസാന പന്തില്‍ റണ്ണൗട്ടായ അക്സര്‍ ആറ് പന്തില്‍ 12 റണ്‍സെടുത്തു. അഫ്ഗാനിസ്താനുവേണ്ടി ക്യാപ്റ്റന്‍ റാഷിദ് ഖാന്‍, ഫസല്‍ഹഖ് ഫാറൂഖി എന്നിവര്‍ മൂന്നുവിക്കറ്റ് നേടി. ബൗളിങ്ങില്‍ മുഹമ്മദ് സിറാജ് പുറത്തായപ്പോള്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ പ്ലേയിങ് ഇലവനില്‍ ടീമിലുള്‍പ്പെടുത്തി.
English Summary:Afghanistan set a target of 182 runs against India
You may also like this video