Site iconSite icon Janayugom Online

ലോകകപ്പിന് സൂപ്പര്‍ ടീമുമായി അഫ്ഗാനിസ്ഥാന്‍: ഹഷ്‌മത്തുള്ള ഷാഹിദി നയിക്കും

ഏഷ്യാ കപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമില്‍ ഹഷ്‌മത്തുള്ള ഷാഹിദിയാണ് ക്യാപ്റ്റന്‍. ഓള്‍ റൗണ്ടര്‍ കരിം ജനതിനെ ടീമിലേക്ക് തിരികെ വിളിച്ചതാണ് അപ്രതീക്ഷിത നീക്കം. ആറ് വര്‍ഷം മുന്‍പ് സിംബാബ്‌വെക്കെതിരെ ഏകദിനത്തില്‍ അരങ്ങേറിയ താരം ആ ഒരൊറ്റ അന്താരാഷ്ട്ര ഏകദിനം മാത്രമാണ് കരിയറില്‍ കളിച്ചിട്ടുള്ളത്. അഫ്ഗാനായി ഒരേയൊരു ടെസ്റ്റും കളിച്ചു. നാല് സ്‌പിന്നര്‍മാര്‍ സ്ക്വാഡിലുള്ളതാണ് എതിരാളികള്‍ക്ക് അഫ്‌ഗാനിസ്ഥാന്‍ നല്‍കുന്ന പേടിപ്പിക്കുന്ന സന്ദേശം.

സെപ്റ്റംബര്‍ മൂന്നിന് ബംഗ്ലാദേശിന് എതിരെയാണ് ഏഷ്യാ കപ്പില്‍ അഫ്‌ഗാന്റെ ആദ്യ മത്സരം. അവസാനം നടന്ന ഏകദിന പരമ്പരയില്‍ പാകിസ്ഥാനോട് 3–0ന് തോറ്റെങ്കിലും വലിയ ആത്മവിശ്വാസത്തിലാണ് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ്. മുഹമ്മദ് നബിയും റാഷിദ് ഖാനും അടക്കമുള്ള സൂപ്പര്‍ താരങ്ങളെല്ലാം ടീമിലുണ്ട്. മത്സരങ്ങള്‍ക്ക് വേദിയാവുന്ന പാകിസ്ഥാനിലെയും ശ്രീലങ്കയിലേയും പിച്ചുകള്‍ പരിഗണിച്ചാണ് റാഷിദ് ഖാന്‍ ഉള്‍പ്പെടെ നാല് സ്‌പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഫ്ഗാന്‍ ടീം: ഹഷ്‌മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ഇബ്രാഹിം സാദ്രാന്‍, റിയാസ് ഹസ്സന്‍, റഹ്മാനുല്ല ഗുര്‍ബാസ്, നജീബുല്ല സാദ്രാന്‍, റാഷിദ് ഖാന്‍, ഇക്രം അലി ഖില്‍, കരി ജനത്, ഗുല്‍ബദിന്‍ നയിബ്, മുഹമ്മദ് നബി, മുജീബ് യുആര്‍ റഹ്മാന്‍, ഫസ്‌ലാഖ് ഫാറൂഖി, ഷറഫുദ്ദീന്‍ അഷ്‌റഫ്, നൂര്‍ അഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് സലീം.

Eng­lish Sam­mury: Afghanistan with super team for World Cup: Hash­mat­ul­lah Shahi­di will lead

Exit mobile version