യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യ ഹർജി നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യഹർജി നൽകിയിരിക്കുന്നത്. കേസിൽ താൻ നിരപരാധിയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്നലെയാണ് യുവതി നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇതോടെ കേസ് രജിസ്റ്റർ ചെയ്ത് യുവതിയുടെ മൊഴിയെടുക്കുകയായിരുന്നു. ഒളിവിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു. അറസ്റ്റിൻറെ വക്കിലെത്തിയതോടെയാണ് ജാമ്യഹർജി നൽകിയിരിക്കുന്നത്.

