നാല് ദിവസത്തെ അംബുബാച്ചി മേളയ്ക്ക് ശേഷം, ഇന്ന് കാമാഖ്യ ക്ഷേത്രത്തിൻറെ വാതിലുകൾ ഭക്തർക്കായി തുറന്നു കൊടുത്തതായി അധികൃതർ വ്യക്തമാക്കി. കാമാഖ്യ ദേവിയുടെ ആർത്തവ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് എല്ലാ വർഷവും നാല് ദിവസമാണ് അംബുബാച്ചി മേള നടക്കുന്നത്. ഈ സമയം ക്ഷേത്ര വാതിലുകൾ അടഞ്ഞ് കിടക്കും.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ക്ഷേത്ര വാതിലുകൾ അടച്ചത്. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളോടെ ഈ മാസം 22ന് ആരംഭിച്ച അംബുബാച്ചി മേള ലക്ഷക്കണക്കിന് ആളുകളാണ് സന്ദർശിച്ചതെന്ന് കാംരൂപ് മെട്രോപൊളിറ്റൻ ജില്ലാ അധികൃതർ വ്യക്തമാക്കി.
ഈ കാലയളവിൽ ക്ഷേത്ര പരിസരത്ത് നടക്കുന്ന അംബുബാച്ചി മേള സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര പരിപാടികളിൽ ഒന്ന് കൂടിയാണ്.
മേള നടക്കുന്ന സമയങ്ങളിൽ ക്ഷേത്രത്തിനുള്ളിലേക്ക് ഒരു വിഐപി വിവിഐപി സന്ദർശനങ്ങളും അനുവദിച്ചിരുന്നില്ല. ജൂൺ 23 വരെ ക്ഷേത്രത്തിലേക്കുള്ള സന്ദർശനം കർശനമായി നിരോധിച്ചിരുന്നു.

