Site iconSite icon Janayugom Online

സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കല്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ച ശേഷം: സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെയും റയിൽവേ ബോർഡിന്റെയും അനുമതി ലഭിച്ച ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർവേയടക്കം ഇപ്പോൾ നടക്കുന്നത് പ്രാരംഭ പ്രവർത്തനങ്ങൾ മാത്രമാണന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

അന്തിമ അനുമതി ലഭിക്കാതെ പദ്ധതി നടപ്പാക്കില്ലെന്ന് കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കോട്ടയം മുളകുളം പെരുവ സ്വദേശി എം ടി തോമസ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്. പദ്ധതിക്ക് തത്വത്തിൽ അനുമതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. പദ്ധതിക്ക് പണം കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുന്നതായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

സാമൂഹികാഘാത പഠനം നടത്തുന്നതിനും വിദഗ്ധസമിതി രൂപീകരണത്തിനും കഴിഞ്ഞ ഓഗസ്റ്റിൽ അനുമതി ലഭിച്ചിരുന്നു. പൊതുതാല്പര്യം മുൻ നിര്‍ത്തിയാണ് സർക്കാർ വൻ പദ്ധതി നടപ്പാക്കുന്നതെന്നും ഇതിന്റെ ഭാഗമാണ് പ്രാരംഭ നടപടികൾ എന്നും സർക്കാർ വ്യക്തമാക്കി.

Eng­lish Sum­ma­ry: After get­ting the per­mis­sion of the Sil­ver Line Land Acqui­si­tion Cen­ter: In the State Gov­ern­ment High Court

You may like this video also

Exit mobile version