Site iconSite icon Janayugom Online

വഖഫ് ബില്ലിനുശേഷം സംഘ്പരിവാറിന്റെ അടുത്ത ഉന്നം കത്തോലിക്കാ സഭ : മുഖ്യമന്ത്രി

വഖഫ് നിയമ ഭേദഗതി ബില്ലിന് ശേഷം സംഘ്പരിവാറിന്റെ അടുത്ത ഉന്നം കാത്തോലിക്ക സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓർഗനൈസറിലെ ലേഖനത്തിൽ നിന്നും മനസിലാക്കേണ്ടത് അതാണ്.സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമർശം നടത്തി. വെബ്സൈറ്റിൽ നിന്നും പിൻവലിച്ചെങ്കിലും പുറത്തുവന്നത് ആർഎസ്എസിന്റെ മനസിലിരിപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ പാസ്സാക്കിയതിനു ശേഷം കതോലിക്കാ സഭയെ ഉന്നംവെച്ചു നീങ്ങുകയാണു സംഘപരിവാർ എന്നാണ് ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിലെ ലേഖനത്തിൽ നിന്നും മനസ്സിലാക്കേണ്ടത്. സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമർശം ചില വിപൽ സൂചനകളാണു തരുന്നത്. ഓർഗനൈസർ വെബ്‌സൈറ്റിൽ നിന്ന് ആ ലേഖനം പിൻവലിച്ചുവെങ്കിലും അതിലൂടെ പുറത്തുവന്നിട്ടുള്ളത് ആർഎസ്എസിന്റെ യഥാർത്ഥ മനസിലിരിപ്പാണ്.

സംഘ്പരിവാർ മുന്നോട്ടു വെക്കുന്ന ഭൂരിപക്ഷ വർഗ്ഗീയതയുടെ അത്യന്തം തീവ്രമായ അപരമത വിരോധമാണ് ആ ലേഖനത്തിൽ കാണാൻ കഴിയുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളെ ഓരോന്നോരോന്നായി ലക്ഷ്യംവെച്ച് പടിപടിയായി തകർക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമായി വേണം ഇതിനെ കാണാൻ. പുരോഗമന ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങൾ സംയുക്തമായി നിന്ന് ഇതിനെ ചെറുക്കണം.

Exit mobile version