Site iconSite icon Janayugom Online

ചേരികൾ ഇടിച്ചുനിരത്തുന്നതിനെതിരെ ഇടതുപാർട്ടികളുടെ പ്രക്ഷോഭം

പാവപ്പെട്ടവർ അധിവസിക്കുന്ന ചേരികൾ ഇടിച്ചുനിരത്തുന്ന ബിജെപി സർക്കാരിന്റെ നടപടികൾക്കെതിരെ ഇടതുപാർട്ടികൾ ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചു. ഭവനരഹിതരായ പാവപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കാതെയുള്ള ബുൾഡോസർ രാജിനെതിരെ ജന്തർ മന്തറിലാണ് സമരം നടന്നത്. ഗ്രാമ പ്രദേശത്തും വനങ്ങളിലുമുള്ള ഭൂമികൾ കോർപറേറ്റുകൾക്ക് നൽകുന്നതുപോലെ പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കുന്ന ഭൂമിയും അവർക്ക് നൽകുന്നതിനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് ഇത്തരം ബുൾഡോസർ രാജെന്ന് സമരത്തെ അഭിവാദ്യം ചെയ്ത സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ പറഞ്ഞു. ഡൽഹി സംസ്ഥാന സെക്രട്ടറി ദിനേഷ് വാഷ്ണെ, സിപിഐ(എം) നേതാവ് വൃന്ദ കാരാട്ട്, അനുരാഗ് സക്സേന, സുചേത (സിപിഐ(എംഎൽ), ശത്രുജിത് സിങ് (ആർഎസ്‌പി), ബ്രിജു നായക് (സിജിപിഐ), ഹരികൃഷ്ണ (ഫോർവേഡ് ബ്ലോക്ക്), കെഹാർ സിങ് (ചേരി നിവാസി സംഘടന) എന്നിവരും സംസാരിച്ചു.

Exit mobile version