അഗ്നിപഥ് പദ്ധതിയില്‍ പ്രതിഷേധിച്ച് ബീഹാറില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു. പദ്ധതി പ്രഖ്യാപിച്ച് മൂന്നാം ദിനവും രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. യുപിയിലും, ബിഹാറിലും,തെലങ്കനായിലും യുവാക്കൾ നിരവധി ട്രെയിനുകൾക്ക് തീയിട്ടു. മധ്യപ്രദേശിലും, ഹരിയാനയിലും പ്രതിഷേധം തുടരുകയാണ്.
തെലങ്കാനയിൽ മീന്ന് ട്രെയിനുകൾക്ക് തീവെച്ചു. സിക്കന്ദരബാദിൽ പ്രതിഷേധകാർക്ക് നേരെ പൊലീസ് വെടിവച്ചു. പൊലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുപിയിലെ ബലിയ റെയിൽവേ സ്റ്റേഷനും തകർത്ത് ട്രെയിന് തീവെച്ചു.
ആകെ പന്ത്രണ്ട് ട്രെയിനുകള്‍ തീവയ്ക്കുകയും 150 ട്രെയിനുകള്‍ തകര്‍ത്തുവെന്നും റെയില്‍വെ മന്ത്രാലയം അറിയിച്ചു. ബിഹാറിലായിരുന്നു പ്രക്ഷോഭം കടുപ്പിച്ചത്. സമസ്തിപൂരിലും, ലഖിസാരയിലും, ലഖ്മിനിയയിലും, മധേപുരയിലും ട്രെയിനുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും നേരെ അക്രമം ഉണ്ടായി.
നിരവധി മേഖലകളിൽ പ്രതിഷേധനങ്ങളെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary:Agneepath; Opposition students’ strike in Bihar today
You may also like this video