അഹമ്മദാബാദിൽ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചവരില്‍ ബി ജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ത്ഥികളും. കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ച് കേറിയുണ്ടായ അപകടത്തിലാണ് അഞ്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ മരിച്ചത്. വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ഹോസ്റ്റലിലെ 20തോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. വിമാനത്തിലുള്ള 242 പേരും മരിച്ചു. മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് ഉച്ചയ്ക്ക് 1.39ന് തകര്‍ന്ന് വീണത്. പറന്നുഴയര്‍ന്ന വിമാനം അഞ്ച് മിനിറ്റിനകം തകര്‍ന്നു വീഴുകയായിരുന്നു.
അഹമ്മദാബാദ് വിമാനദുരന്തം; മരിച്ചവരില്‍ ബി ജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ത്ഥികളും

