Site iconSite icon Janayugom Online

ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എ ഐ ഫോട്ടോ പങ്കുവെച്ചു; കോൺഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യന്‍ കസ്റ്റഡിയില്‍

ശബരിമല സ്വർണ കള്ളക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എ ഐ ഫോട്ടോ പങ്കുവെച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യന്‍ കസ്റ്റഡിയില്‍. ബിഎന്‍എസ് 122 വകുപ്പുകള്‍ പ്രകാരം ചേവായൂര്‍ പൊലീസായിരുന്നു സുബ്രഹ്‌മണ്യത്തിനെതിരെ സ്വമേധയാ കേസെടുത്തത്. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗമായ സുബ്രഹ്മണ്യനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.

സുബ്രഹ്മണ്യനെതിരെ സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ പ്രചരിപ്പിച്ചത്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എൻ. സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്.

Exit mobile version