വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാരത്തിന് ഒരുങ്ങി എയര്‍ ഇന്ത്യ ലിമിറ്റഡ്. ഏകദേശം മൂന്ന് ലക്ഷം കോടി രൂപ ചെലവില്‍ മൂന്നൂറ് വിമാനങ്ങള്‍ വാങ്ങാനാണ് എയര്‍ ഇന്ത്യ തയ്യാറെടുക്കുന്നത്.
എയര്‍ബസ്, ബോയിങ് കമ്പനികളുടെ വിമാനം വാങ്ങാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് എയര്‍ഇന്ത്യ വൃത്തങ്ങള്‍ പറയുന്നു. എയര്‍ബസിന്റെ എസ്ഇ എ320 നിയോ ജെറ്റോ ബോയിങ്ങിന്റെ 737 മാക്‌സ് മോഡലുകളോ വാങ്ങാനാണ് സാധ്യത. ചിലപ്പോള്‍ രണ്ടു കമ്പനികളുടെ വിമാനങ്ങള്‍ ഒരുമിച്ച് വാങ്ങാനും ആലോചനയുണ്ട്. പൊതുമേഖലാ സ്ഥാപനമായിരുന്ന എയര്‍ ഇന്ത്യയെ കഴിഞ്ഞവര്‍ഷമാണ് ടാറ്റ ഏറ്റെടുത്തത്.
ഇന്ത്യന്‍ ആകാശങ്ങളില്‍ ഏറ്റവും കൂടുതല്‍ പറക്കുന്നത് എയര്‍ ബസിന്റെ വിമാനങ്ങളാണ്. ബോയിങിന് കരാര്‍ ലഭിച്ചാല്‍ അത് എയര്‍ ബസിന് കനത്ത തിരിച്ചടിയായിരിക്കും. ബോയിങ്ങിന്റെ 737 മാസ്‌ക് വിമാനം 300 എണ്ണം വാങ്ങാന്‍ പദ്ധതിയിട്ടാല്‍ ഏകദേശം 4000 കോടി ഡോളര്‍ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഏകദേശം മൂന്ന് ലക്ഷം കോടി രൂപയാണ് കണക്കാക്കുന്നത്.
എയര്‍ബസ് 50 ജെറ്റുകളാണ് പ്രതിമാസം നിര്‍മ്മിക്കുന്നത്. 2023 പകുതിയോടെ ഇത് 65 ആയും 2025ല്‍ 75 ആയും ഉയര്‍ത്താനാണ് പദ്ധതിയിടുന്നത്. 300 വിമാനങ്ങള്‍ വാങ്ങുന്ന ഇടപാട് പൂര്‍ത്തിയാകാന്‍ ചിലപ്പോള്‍ പത്തുവര്‍ഷം വരെ എടുത്തേക്കാം. എയര്‍ ഇന്ത്യയും ബോയിങ്ങും വാര്‍ത്തയോട് പ്രതികരിച്ചില്ല. എന്നാല്‍ കമ്പനി എല്ലാ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്നും ചര്‍ച്ചകള്‍ രഹസ്യമായിരിക്കുമെന്നും എയര്‍ബസ് വൃത്തങ്ങള്‍ പറഞ്ഞു.
English summary; Air India to buy 300 aircraft
You may also like this video;