Site iconSite icon Janayugom Online

എയര്‍ ഇന്ത്യ ദുരന്തം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിലുള്ള 242 പേരും മരിച്ചു. മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് ഉച്ചയ്ക്ക് 1.39ന് തകര്‍ന്ന് വീണത്. പറന്നുഴയര്‍ന്ന വിമാനം അഞ്ച് മിനിറ്റിനകം തകര്‍ന്നു വീഴുകയായിരുന്നു. മരിച്ചവരില്‍ 169 ഇന്ത്യക്കാരും 61 വിദേശപൗരന്മാരും പൈലറ്റുമാര്‍ അടക്കം വിമാനത്തിലെ 12 ജീവനക്കാരും ഉള്‍പ്പെടുന്നു. രണ്ട് നവജാതശിശുക്കളടക്കം 13 കുട്ടികളും മരിച്ചു. മരിച്ചവരില്‍ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും. മകളെ കാണാനായിട്ട് ലണ്ടനിലേക്ക് യാത്ര തിരിച്ചതായിരുന്നു അദ്ദേഹം.
ബി ജെ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലാണ് വിമാനം തകര്‍ന്നുവീണത്. ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് ജൂനിയര്‍ ഡോക്ടര്‍മാരും മരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നുവീണത്. 11 വര്‍ഷം പഴക്കമുള്ള എയര്‍ ഇന്ത്യ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് തകര്‍ന്ന് വീണത്. 

updat­ing.….

Exit mobile version