ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം കുമളിയില്‍ രൂപികരിച്ചു. 29, 30 തീയതികളില്‍ കുമളിയില്‍ നടക്കും. സിപിഐ അസി. സെക്രട്ടറി സി യു ജോയി ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് പീരുമേട് മണ്ഡലം പ്രസിഡന്റ് പി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 101 അംഗ സ്വാഗതസംഘം രൂപികരിച്ചു.
വാഴൂര്‍ സോമന്‍ എംഎല്‍എ, ഇ എസ് ബിജിമോള്‍ മുന്‍ എംഎല്‍എ, സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് കമ്മറ്റിയംഗം ജോസ് ഫിലിപ്പ് എന്നിവര്‍ രക്ഷാധികാരികളായി തിരഞ്ഞെടുത്തു. സിപിഐ പീരുമേട് മണ്ഡലം സെക്രട്ടറി ചന്ദ്രശേഖരന്‍പിള്ള ചെയര്‍മാനും, കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മണ്ഡലം പ്രസിഡന്റ് പി എന്‍ മോഹനന്‍ കണ്‍വീനറും, കിസാന്‍സഭ പീരുമേട് മണ്ഡലം സെക്രട്ടറി ജോയി വടക്കേടം ട്രഷററുമായ 35 അംഗ എക്‌സിക്യുട്ടീവ് കമ്മറ്റിയും ഇതിനോടനുബന്ധിച്ച് രൂപികരിച്ചു.
സമ്മേളനത്തില്‍ എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അമല്‍ അശോകന്‍, ജില്ലാ സെക്രട്ടറി ആനന്ദ് വിളയില്‍, പീരുമേട് മണ്ഡലം സെക്രട്ടറി ജിനുമോള്‍ വര്‍ഗ്ഗീസ്, എ.എം ചന്ദ്രന്‍, ആര്‍. ശിവന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
english summary; AISF District Conference formed the welcome group
you may also like this video;