Site iconSite icon Janayugom Online

എഐഎസ്എഫ് സംസ്ഥാന സമ്മേളനം; സ്വാഗതസംഘം ഓഫീസ് തുറന്നു

എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന് സ്വാഗതസംഘം ഓഫീസ് തുറന്നു. ആലപ്പുഴ ടി വി സ്മാരകത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയര്‍മാന്‍ ടി ജെ ആഞ്ചലോസ്, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുണ്‍ബാബു, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശന്‍, ജി കൃഷ്ണപ്രസാദ്, സംസ്ഥാന കൗണ്‍സില്‍ അംഗം ദീപ്തി അജയകുമാര്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അസ്ലം ഷാ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബൈ രഞ്ജിത്ത്, സെക്രട്ടറി സനൂപ് കുഞ്ഞുമോന്‍, സംസ്ഥാന കമ്മറ്റിയംഗം സി എ അരുണ്‍കുമാര്‍, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് യു അമല്‍, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബി നസീര്‍, സോണിയ മാര്‍ട്ടിന്‍, എ കെ അരവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

18,19 തീയതികളില്‍ ആലപ്പുഴ ടി വി തോമസ് സ്മാരക ടൗണ്‍ ഹാളിലാണ് സമ്മേളനം.

Eng­lish sum­ma­ry; AISF State Con­fer­ence; recep­tion team office

You may also like this video;

Exit mobile version