കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ ലേഡി റെപ്രസെന്ററ്റീവ് സ്ഥാനത്തേക്ക് മത്സരിച്ച എഐഎസ്എഫ് സ്ഥാനാർത്ഥി ഫേബ കെ വിജയിച്ചു. എഐഎസ്എഫ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫേബ യ്ക്ക് സ്വീകരണം നൽകി.
എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഫാസിൽ എസ് ബാബു, എഐഎസ്എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം സൂരജ് എസ് ജെ, എഐഎസ് എഫ് ലോ കോളജ് യൂണിറ്റ് പ്രസിഡന്റ് ആദിത്യ അനിൽ ഭാസ്കർ, വൈസ് പ്രസിഡന്റ് അപർണ, ജോയിന്റ് സെക്രട്ടറി അലൻ അജി, നിവേദിത ഉത്തമൻ എന്നിവർ
യോഗത്തിന് നേതൃത്വം നൽകി.
പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എഐഎസ്എഫിന് വിജയം

