Site iconSite icon Janayugom Online

എഐടിയുസി ‘തൊഴിൽ സംരക്ഷണ ജീവിത സമരം’ ആരംഭിച്ചു

KPRKPR

വിവിധ ആവശ്യങ്ങളുന്നയിച്ച് എഐടിയുസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റ് നടയിൽ ‘തൊഴിൽ സംരക്ഷണ ജീവിത സമരം’ ആരംഭിച്ചു. രാവിലെ 10.30ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഭാരവാഹികൾ രണ്ട് ദിവസത്തെ സമരത്തിന് നേതൃത്വം നൽകും. തൊഴിലാളികളുടെ മിനിമം വേതനം 700 രൂപയായി ഉയർത്തുക, ദിവസ വേതന, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, വേതനം കൃത്യമായി വിതരണം ചെയ്യുക, തൊഴിലാളികളെ പിരിച്ച് വിടില്ല എന്ന് നയമായി സർക്കാർ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ‘തൊഴിൽ സംരക്ഷണ ജീവിത സമരം’ നടത്തുന്നത്. 

Eng­lish Sum­ma­ry: AITUC launched Strike’

You may also like this video

Exit mobile version