എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവും പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ നേതാവുമായ ജോയ് ജോസഫ് (73 ) ഇന്ന് പുലർച്ചെ അന്തരിച്ചു. മോട്ടോർ തൊഴിലാളി യൂണിയൻ (എഐടിയുസി) സംസ്ഥാന വൈസ് പ്രസിഡന്റാണ്. പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയൻ എറണാകുളം ജില്ലാ സെക്രട്ടറിയാണ്. ദീർഘനാൾ ഇതിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ഡയറക്ടറും നിലവിൽ ജില്ലാ ഉപദേശക സമിതി അംഗവുമാണ്. സി പി ഐ പാലാരിവട്ടം ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം കുന്നുംപുറം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഓട്ടോറിക്ഷ തൊഴിലാളികളെയും കണ്ടെയ്നർ തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിലും സജീവമായി പ്രവർത്തിച്ചിരുന്നു. ചേരാനല്ലൂർ ഇടയാക്കുന്നം ജയകേരളക്ക് സമീപം കാവാലംകുഴി വീട്ടിലാണ് താമസം.
സംസ്കാരം നാളെ (ബുധൻ) ഉച്ചക്ക് 12 ന് ചേരാനല്ലൂർ സെന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ നടക്കും.
എഐടിയുസി നേതാവ് ജോയ് ജോസഫ് അന്തരിച്ചു

