Site icon Janayugom Online

എഐടിയുസി ദേശീയ സമ്മേളനത്തിന് ആലപ്പുഴ ഒരുങ്ങുന്നു

എഐടിയുസി ദേ­ശീ­­യ സമ്മേളനത്തിന് ആല­­പ്പുഴ ഒരുങ്ങുന്നു. ഡിസംബർ 16 മുതൽ 20 വരെയാണ് സമ്മേളനം. സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക കയ്യൂരിൽ നിന്നും ബാനർ അയ്യങ്കാളി സ്ക്വയറിൽ നിന്നുമാണ് കൊണ്ടുവരുന്നത്. പതാക ജാഥയുടെ ക്യാപ്റ്റൻ പി രാജുവും വൈസ് ക്യാപ്റ്റൻ എലിസബത്ത് അസീസിയും ഡയറക്ടർ സി പി മുരളിയുമാണ്. ഡിസംബർ 13 ന് കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ വച്ച് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യും.

ബാനർ ജാഥയുടെ ക്യാപ്റ്റൻ കെ മല്ലികയും വൈസ് ക്യാപ്റ്റൻ എം ജി രാഹുലും ഡയറക്ടർ എംപി ഗോപകുമാറുമായിരിക്കും. ഡിസംബർ 14 ന് ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് കൊടിമരം കൊണ്ടുവരുന്നത്. ഡിസംബർ 14 ന് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ വച്ച് സിപിഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു കൊടിമര ജാഥ ഉദ്ഘാടനം ചെയ്യും. വി ബി ബിനു ക്യാപ്റ്റനും കവിതാരാജൻ വൈസ് ക്യാപ്റ്റനും കെ എസ് ഇന്ദുശേഖരൻ നായർ ഡയറക്ടറുമാണെന്നും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ അറിയിച്ചു.

 

Eng­lish Sam­mury: AITUC Nation­al Con­fer­ence Flag and Ban­ner March­es in December

 

 

Exit mobile version