Site iconSite icon Janayugom Online

എഐടിയുസി സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

aitucaituc

എഐടിയുസി 18 മത് സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. രാവിലെ 9.30ന് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഡബ്ല്യുഎഫ‌്ടിയു ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. വാഹിദ നിസാം, വി ബി ബിനു, ഡോ. ജിനു സക്കറിയ ഉമ്മൻ എന്നിവർ പങ്കെടുക്കും. പി രാജു അധ്യക്ഷത വഹിക്കും. കെ എൻ സുഗതൻ സ്വാഗതവും ജി മോട്ടിലാൽ നന്ദിയും പറയും. തുടർന്ന് സംഘടനക്യാമ്പയിനുകൾ, പരമ്പരാഗത വ്യവസായ തൊഴിൽ മേഖല, പൊതുമേഖല, അസംഘടിത മേഖല, സർക്കാർ വകുപ്പുകൾ, സ്കീം തൊഴിലാളികൾ, ഡിജിറ്റൽ തൊഴിൽ മേഖല, നവ മാധ്യമം തുടങ്ങിയ കമ്മിഷനുകളായി തിരിഞ്ഞ് ചർച്ച നടക്കും. ഭാവി പരിപാടി, ക്രഡൻഷ്യൽ റിപ്പോർട്ട് എന്നിവ അവതരിപ്പിക്കും.

തുടർന്ന് പുതിയ സംസ്ഥാന കൗൺസിലിനെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും. ടി രഘുവരൻ നന്ദി പറയും. സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീറിന്റെ പ്രകാശനം ഇന്നലെ മന്ത്രി ജി ആർ അനിലിന് നൽകി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിച്ചു. ജനറൽ സെക്രട്ടറി അമർജീത് കൗർ, മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, കിസാൻ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി, എഐബിഇഎ ജനറൽ സെക്രട്ടറി ബി രാം പ്രകാശ്, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, കെ പി രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. 

Eng­lish Sum­ma­ry: AITUC state con­fer­ence will con­clude today

You may also like this video

Exit mobile version