ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ആര്‍എസ്എസ് അജണ്ടയുമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്ക് താക്കീതായി എഐവൈഎഫിന്റെ ഉജ്ജ്വല മാര്‍ച്ച്. കേരളത്തെ തകര്‍ക്കാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്ഭവനിലേക്ക് നടന്ന മാര്‍ച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ഭരണകൂടവും ബിജെപിയും പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ഒരു ഗവർണർ ഇവിടെ വേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. അജഗളസ്തനം പോലെയാണ് ഗവര്‍ണര്‍ എന്ന പദവി. ഒമ്പത് പാര്‍ട്ടികളില്‍ മാറിമാറി ഭാഗ്യപരീക്ഷണം നടത്തിയയാളാണ് ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍. ഗവർണർ എന്നൊരു സ്ഥാനം അനാവശ്യമാണെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഭിപ്രായമെന്നും പന്ന്യന്‍ പറഞ്ഞു.
എന്തൊക്കെയാണ് ഗവര്‍ണറുടെ അധികാരങ്ങളെന്നും നിയമങ്ങളെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഹരിശ്രീ എഴുതി പഠിക്കണം. 99 സീറ്റുമായി അധികാരത്തിൽ ഇരിക്കുന്ന സർക്കാരിലാണ് ജനങ്ങളുടെ പ്രീതി. ഗവർണർ നീതിയുടെ ഭാഗത്ത് നിൽക്കണം. അതിനു തയാറായില്ലെങ്കിൽ അതിശക്തമായ പ്രതിഷേധവുമായി ചെറുപ്പക്കാര്‍ രംഗത്ത് വരും. യുപിയിൽ ചെയ്യുന്നതുപോലെ വിദ്യാഭ്യാസരംഗത്തെ കാവിവല്ക്കരിക്കാൻ കേരളത്തില്‍ അനുവദിക്കില്ല. ഈ നിലപാടിൽ നിന്ന് എഐവൈഎഫ് എന്ത് ത്യാഗം സഹിക്കേണ്ടി വന്നാലും പിന്മാറില്ലെന്നും അക്കാര്യം ഗവർണർ മറക്കരുതെന്നും പന്ന്യന്‍ വ്യക്തമാക്കി.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എന്‍ അരുണ്‍ അധ്യക്ഷനായി. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീര്‍ സംസാരിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. ആര്‍ എസ് ജയന്‍ നന്ദി പറഞ്ഞു.
English Summary: AIYF march against the governor
You may also like this video