Site icon Janayugom Online

റഹീം പൂവാട്ടുപറമ്പിന്റെ സ്മരണ നിറഞ്ഞ വേദിയിൽ ‘അക്ഷരം’ പുരസ്കാരങ്ങൾ സമ്മാനിച്ചു

awards

മാധ്യമപ്രവർത്തകനും സിനിമാ പ്രവർത്തകനും മികച്ച സംഘാടകനുമായിരുന്ന റഹീം പൂവാട്ടുപറമ്പിന്റെ സ്മരണ നിറഞ്ഞ വേദിയിൽ അക്ഷരം പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. അഖില കേരള കലാസാഹിത്യ സാംസ്കാരിക രംഗവും കണ്ണൂരിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആന്റ് മാനേജ്മെൻറ് സ്റ്റഡീസും സംയുക്തമായി നടത്തി അക്ഷരം പുരസ്കാര സമർപ്പണം മുൻ എംഎൽഎ പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി ഡോ. കെ പി സുധീര മുഖ്യാതിഥിയായിരുന്നു. എയറോസിസ് കോളജ് എംഡി ഡോ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഡോ. പ്രിയങ്ക ടി ആർ, സുമിത്ര ജയപ്രകാശ്, അനീസ് ബഷീർ, നിധീഷ് ചന്ദ്രൻ, എം വി കുഞ്ഞാമു എന്നിവർ പ്രസംഗിച്ചു. വിവിധ വിഭാഗങ്ങളിലായി 22 പ്രതിഭകൾക്കാണ് അക്ഷരം പുരസ്കാരം സമ്മാനിച്ചത്. അക്ഷര രത്നം ബഹുമുഖ പ്രതിഭാ പുരസ്കാരം എഴുത്തുകാരി ഡോ. ഇന്ദു മേനോൻ, കവിയും സാഹിത്യകാരനുമായ ബേപ്പൂർ മുരളീധരപ്പണിക്കർ എന്നിവർ ഏറ്റുവാങ്ങി.

വിവിധ വിഭാഗങ്ങളിലായി ജനയുഗം സീനിയർ റിപ്പോർട്ടർ കെ കെ ജയേഷ് (ജനയുഗം), ഫസ്ന ഫാത്തിമ (ചന്ദ്രിക), കെ ടി വിബീഷ് (മാധ്യമം) എന്നിവർ അക്ഷരം മാധ്യമ പുരസ്കാരവും ഡോ. ജി പ്രസാദ് കുമാർ, സന്തോഷ് വേങ്ങേരി, പ്രദീപൻ തൈക്കണ്ടി, ഷമീന കെ എ, ഇ രാധാകൃഷ്ണൻ, നിധീഷ് കൃഷ്ണൻ എന്നിവർ അക്ഷരം പ്രതിഭാ പുരസ്കാരവും ഹാരിസ് രാജ്, ശ്രീധരൻ കൂത്താളി, ടി ടി സരോജിനി, ശ്രീരഞ്ജിനി ചേവായൂർ, അജിത് നാരായണൻ, ശ്രീലത രാധാകൃഷ്ണൻ, സി പി പത്മചന്ദ്രൻ, ഡോ. പൂജ ഗീത, മനോജ്കുമാർ പൂളക്കൽ, ബെൻസി അയ്യമ്പിള്ളി, മനോ ജോസ് എന്നിവർ അക്ഷരം പുരസ്കാരവും ഏറ്റുവാങ്ങി. തന്റെ സംഘാടനത്തിൽ കോഴിക്കോട്ട് അക്ഷരം പുരസ്കാരദാനചടങ്ങ് നടത്താനിരിക്കെയായിരുന്നു റഹീം പൂവാട്ടുപറമ്പിന്റെ അപ്രതീക്ഷിത വിടവാങ്ങൽ.

Eng­lish Sum­ma­ry: ‘Aksharam’ awards conferred 

You may also like this video

Exit mobile version