ഓള്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (എ കെ എസ് ടി യു) 26ാമത് സംസ്ഥാന സമ്മേളനം വിവിധ പരിപാടികളോടെ 16 മുതല്‍ 18 വരെ കണ്ണൂരില്‍ വെച്ച് നടക്കും. 16ന് കാലത്ത് 11 മണിക്ക് യശോദ ടീച്ചര്‍ നഗറില്‍(ശിക്ഷക് സദന്‍), നടക്കുന്ന വനിതാ സെമിനാര്‍ എഴുത്തുകാരി സി എസ് ചന്ദ്രിക ഉദ്ഘാടനം ചെയ്യും. ലിംഗ സമത്വവും പാഠ്യപദ്ധതിയും എന്ന സമകാലിക വിഷയത്തിലാണ് സെമിനാര്‍. 16ന് വൈകീട്ട് നാലിന് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നും പൊതുവിദ്യാഭ്യാസ സംരക്ഷണറാലി ആരംഭിക്കും. സ്റ്റേഡിയം കോര്‍ണറായി സമാപിക്കും. പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എകെ എസ് ടി യു ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എ കെ എസ് ടി യുപി ആര്‍ നമ്പ്യാര്‍ പുരസ്കാര സമര്‍പണം കവി മാധവന്‍ പുറച്ചേരിക്ക് പന്ന്യന്‍ രവീന്ദ്രന്‍ നല്‍കും. 17ന് കാലത്ത് എട്ടിന് അധ്യാപക പ്രസ്ഥാനത്തിന്റെ അമരക്കാരനായ നാറാത്ത് ടി സി നാരായണന്‍ നമ്പ്യാരുടെ സ്മൃതികുടീരത്തില്‍ നിന്നും പതാക ജാഥ ആരംഭിക്കും. എം വിനോദ് ജാഥ ലീഡറാകും. താവം ബാലകൃഷ്ണന്‍ പതാക കൈമാറും. എ ആര്‍ സി നഗറില്‍(കണ്ണൂര്‍ യൂനിവേഴ്സിറ്റി ചെറുശ്ശേരി ഓഡിറ്റോറിയം)സംസ്ഥാന പ്രസിഡന്റ് എന്‍ ഗോപാലകൃഷ്ണന്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം കാലത്ത് പത്തിന് റവന്യുമന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. 316 പ്രതിനിധികള്‍ പങ്കെടുക്കും. ഉച്ചക്ക് ശേഷം നടക്കുന്ന യാത്രയയപ്പ് സമ്മേളനം സി പി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച, പൊതുചര്‍ച്ച, കലാസന്ധ്യ എന്നിവ അരങ്ങേറും.
18ന് കാലത്ത് പത്തരക്ക് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം നോവലിസ്റ്റ് സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ആര്‍ കെ ജയപ്രകാശ്, ഡോ. ഉദയകല, വി കെ സുരേഷ് ബാബു, പി കബീര്‍ എന്നിവര്‍ സംസാരിക്കും. ഉച്ച കഴിഞ്ഞ് സംസ്ഥാന കൗണ്‍സില്‍യോഗവും ഭാരവാഹി ‚തിരഞ്ഞെടുപ്പും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി വൈസ് ചെയര്‍മാന്‍ സി പി ഷൈജന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം മഹേഷ് കുമാര്‍, ജില്ലാ പ്രസിഡന്റ് എം സുനില്‍ കുമാര്‍, ജില്ലാ സെക്രട്ടറി വി രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
English Summary: AKSTU 26th State Conference from 16
You may also like this video