Site icon Janayugom Online

എകെഎസ്‌ടിയു-ജനയുഗം ‘സഹപാഠി അറിവുത്സവം’ 29ന് തുടങ്ങും

അറിവ് ജനകീയമാകട്ടെ, കുട്ടികൾ നാടറിഞ്ഞ് പഠിക്കട്ടെ എന്ന ആശയത്തില്‍ സംഘടിപ്പിക്കുന്ന എകെഎസ്‌ടിയു-ജനയുഗം ‘സഹപാഠി അറിവുത്സവം’ നാലാം പതിപ്പിന് ഒക്ടോബര്‍ 29ന് തുടക്കമാകും. 

29നും 30നുമായി ഓണ്‍ലൈനിലൂടെയാണ് ഉപജില്ലാതലത്തിലുള്ള പ്രശ്നോത്തരി മത്സരങ്ങള്‍ നടക്കുക. നവംബര്‍ 13ന് ജില്ലാതല മത്സരങ്ങളും നവംബര്‍ 21ന് കോഴിക്കോടു വച്ച് സംസ്ഥാനതല മത്സരവും നടക്കും. ജില്ലാ, സംസ്ഥാന മത്സരങ്ങള്‍ നേരിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്.

എല്‍പി, യുപി, ഹൈസ്കൂള്‍, എച്ച്എസ്എസ് വിഭാഗങ്ങള്‍ക്കായി നാല് മേഖലതിരിച്ചാണ് മത്സരങ്ങള്‍. ജില്ലാതലം മുതൽ വിജയികൾക്ക് ക്യാഷ് അവാർഡ് ഉൾപ്പെടെ ആകർഷക സമ്മാനങ്ങള്‍ നല്‍കും. സംസ്ഥാന വിജയികൾക്ക് ഒന്നുമുതല്‍ മൂന്നുവരെയുള്ള സ്ഥാനക്കാർക്ക് യഥാക്രമം 10,000, 7,500, 5,000 രൂപ വിതീം ക്യാഷ് അവാര്‍ഡും സമ്മാനിക്കും.
eng­lish summary;AKSTU-Janayugam ‘Saha­pa­di Arivut­savam’ will start on the 29th
you may also like this video;

Exit mobile version